സംസ്ഥാനത്ത് രണ്ട് പേർക്ക് കൂടി സിക വൈറസ് ബാധ സ്ഥിരീകരിച്ചു

 X

തി​രു​വ​ന​ന്ത​പു​രം: സംസ്ഥാനത്ത് രണ്ട് പേർക്ക് കൂടി സിക വൈറസ് ബാധ സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയിലാണ് രണ്ട് പേർക്ക് രോഗം സ്ഥിരീകരിച്ചത്.  കാ​ട്ടാ​യി​ക്കോ​ണം സ്വ​ദേ​ശി​നി (41), കു​മാ​ര​പു​രം സ്വ​ദേ​ശി​നി​യാ​യ ഡോ​ക്ട​ര്‍ (31) എ​ന്നി​വ​ര്‍​ക്കാ​ണ് സി​ക്ക വൈ​റ​സ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്.തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജ് വൈ​റോ​ള​ജി ലാ​ബി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് സി​ക്ക വൈ​റ​സ് സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തോ​ടെ സം​സ്ഥാ​ന​ത്ത് ആ​കെ 37 പേ​ര്‍​ക്കാ​ണ് സി​ക്ക വൈ​റ​സ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. ഏ​ഴ് പേ​രാ​ണ് നി​ല​വി​ല്‍ രോ​ഗി​ക​ളാ​യു​ള്ള​ത്. എ​ല്ലാ​വ​രു​ടേ​യും ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​ര​മാ​ണ്.