നായാട്ടിന് പോയ രണ്ട് പേർക്ക് വെടിയേറ്റു

gun
ഇടുക്കി: നായാട്ടിന് പോയ രണ്ട് പേർക്ക് വെടിയേറ്റു. വെണ്ണിയായി സ്വദേശികളായ മുകേഷിനും സന്തോഷിനുമാണ് പരുക്കേറ്റത്. ഇടുക്കി മലയിഞ്ചിയിലാണ് സംഭവം. തോക്കിൽ നിന്നും അബദ്ധത്തിൽ വെടിപൊട്ടുകയായിരുന്നുവെന്ന് റിപ്പോർട്ട്. തോക്കിന് മുകളിൽ തെന്നിവീണതാണ് വെടി പൊട്ടാൻ കാരണം. ഇരുവരുടെയും പരിക്ക് ഗുരുതരമല്ല.പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.