തിരുവനന്തപുരം സിഇടിയിൽ അപകടം; കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് 2 വിദ്യാർത്ഥികൾക്ക് പരിക്ക്

തിരുവനന്തപുരം സിഇടിയിൽ അപകടം; കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് 2 വിദ്യാർത്ഥികൾക്ക് പരിക്ക്
 

തിരുവനന്തപുരം: കോളേജ് ഓഫ് എന്‍ജിനീയറിങ്ങില്‍ കെട്ടിടത്തിനു മുകളില്‍ നിന്നു വീണ് രണ്ട് വിദ്യാര്‍ഥികള്‍ക്ക് പരിക്ക്. എം.ബി.എ. വിദ്യാര്‍ഥികളായ അപര്‍ണ്ണ (22), സുദേവ് (22) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇരുവരെയും മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

തിങ്കളാഴ്ച രാത്രി ഏഴുമണിയോടെ ഇലക്ടോണിക്‌സ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ നിര്‍മാണത്തിലിരുന്ന കെട്ടിടത്തിനുള്ളിലാണ് സംഭവം. ലിഫ്റ്റിനായുള്ള ഭാഗത്ത് കൂടി താഴെ വീണതെന്നാണ് പ്രാഥമിക നിഗമനം. എന്തോ വീഴുന്ന ശബ്ദവും നിലവിളിയും കേട്ട മറ്റു വിദ്യാര്‍ഥികളാണ് ഇവരെ കണ്ടെത്തിയത്.

ഇരുവരെയും ഉടന്‍ തന്നെ മെഡിക്കല്‍ കോളേജിലെത്തിച്ചു. ഇരുവരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് പ്രാഥമിക വിവരം.