മുക്കത്ത് ടിപ്പര്‍ ലോറി ബൈക്കിലിടിച്ച് രണ്ട് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം

accident

മുക്കം: കോഴിക്കോട് മുക്കം മാമ്പറ്റ ബൈപ്പാസ് റോഡിലെ കുറ്റിപ്പാലക്ക് സമീപം ടിപ്പര്‍ ലോറി ബൈക്കിലിടിച്ച് രണ്ട് വിദ്യാർത്ഥികൾ മരിച്ചു. അഗസ്ത്യന്‍ മുഴി തടപ്പറമ്പ് സ്വദേശികളായ അനന്ദു (20), സ്‌നേഹ (14) എന്നിവരാണ് മരിച്ചത്. ഇന്ന് ഉച്ചയോടയാണ് അപകടം.

മുക്കത്ത് നിന്ന് പുസ്തകം വാങ്ങി വരുന്നതിനിടയില്‍ ടിപ്പര്‍ ലോറി ബൈക്കിലിടിക്കുകയായിരുന്നു. ഇരുവരും റോഡിലേക്ക് തെറിച്ച് വീഴുകയും ടിപ്പര്‍ ലോറിയുടെ ചക്രത്തിനടിയില്‍പ്പെടുകയുമായിരുന്നു. മൃതദേഹങ്ങൾ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.