കോഴിക്കോട്: കോഴിക്കോട് വടകരയിൽ രണ്ടു വയസ്സുകാരി കുഴഞ്ഞുവീണു മരിച്ചു. കുറുമ്പയിൽ കുഞ്ഞാംകുഴി പ്രകാശൻ–ലിജി ദമ്പതികളുടെ മകൾ ഇവയാണ് മരിച്ചത്. ഛർദിയെ തുടർന്നാണ് കുട്ടി കുഴഞ്ഞുവീണത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
കുഞ്ഞിന് മറ്റു ആരോഗ്യപ്രശ്നങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ലെന്ന് ബന്ധുക്കള്‍ പറയുന്നു. കളിച്ച് ചിരിച്ച് നടന്ന കുട്ടിയാണ് പെട്ടെന്ന് കുഴഞ്ഞുവീണത്. ഉടന്‍ തന്നെ വടകര ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാന്‍ കഴിഞ്ഞില്ലെന്നും ബന്ധുക്കള്‍ പറയുന്നു.
പോസ്റ്റ്മോര്‍ട്ടത്തിനായി മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റി. ഇതിന് ശേഷം മാത്രമേ മരണകാരണം സംബന്ധിച്ച് കൂടുതല്‍ വ്യക്തത വരികയുള്ളൂ എന്നാണ് പൊലീസ് പറയുന്നത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു