അനധികൃത കോവിഡ് പരിശോധന; ഇടപ്പള്ളിയിലെ സ്വകാര്യ ലാബ് പൂട്ടിച്ചു

5

കൊച്ചി: അനധികൃതമായി കോവിഡ് പരിശോധന നടത്തിയ  ഇടപ്പള്ളിയിലെ കൊച്ചിൻ ഹെൽത്ത് കെയർ ഡയഗ്നോസ്റ്റിക് സെന്റർ പൂട്ടിച്ചു. ലാബുടമയ്ക്ക് എതിരെ പകർച്ചവ്യാധി തടയൽ നിയമം അനുസരിച്ച് കേസ് എടുക്കുമെന്ന് ജില്ലാ കളക്ടർ ജാഫർ മാലിക് അറിയിച്ചു.

അതേസമയം കൊച്ചിയിലെ മറ്റ് സ്വകാര്യ ലാബുകളിലും കളക്ടറുടെ നേത‌ത്വത്തിൽ പരിശോധന നടന്നു. കോവിഡ് പരിശോധന ഫല൦ സമയബന്ധിതമായി നൽകാത്തതു൦ തെറ്റായ വിവരങ്ങൾ നൽകുന്നതുമായ സ്ഥാപനങ്ങൾക്കെതിരെയും നടപടി എടുത്തിട്ടുണ്ട്.