നവരാത്രി ദിനങ്ങളില്‍ ജീവനക്കാര്‍ക്ക് ഡ്രസ് കോഡുമായി യൂണിയന്‍ ബാങ്ക്

gdh
 

കൊച്ചി: നവരാത്രി ആഘോഷവേളയില്‍ ബാങ്ക് ജീവനക്കാര്‍ക്ക് വസ്ത്രങ്ങള്‍ക്ക് കളര്‍ കോഡ് നിര്‍ദേശിച്ച് സര്‍ക്കുലര്‍. നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി യൂണിയന്‍ ബാങ്ക് ജനറല്‍ മാനേജരാണ് സര്‍ക്കുലര്‍ പുറപ്പെടുവിച്ചത്. നവരാത്രിക്ക് ഓരോ ദിവസവും ബാങ്കില്‍ നിശ്ചിത നിറത്തിലുള്ള വസ്ത്രം ധരിക്കണമെന്നാണ് സര്‍ക്കുലറില്‍ നിര്‍ദേശിക്കുന്നത്. 

നിര്‍ദേശം ലംഘിച്ചാല്‍ ദിവസം 200 രൂപ പിഴ ഈടാക്കും. എല്ലാ ദിവസവും നിശ്ചിത കളറിലുള്ള വസ്ത്രം ധരിച്ച് ജീവനക്കാര്‍ ഗ്രൂപ്പ് ഫോട്ടോ എടുത്ത് അയക്കണമെന്നും നിര്‍ദേശത്തിലുണ്ട്. ഒമ്പതു ദിവസവും ധരിക്കേണ്ട വസ്ത്രങ്ങളുടെ നിറം ഉള്‍പ്പെടെ രേഖപ്പെടുത്തിയാണ് സര്‍ക്കുലര്‍ പുറപ്പെടുവിച്ചിട്ടുള്ളത്. യൂണിയന്‍ ബാങ്ക് ജനറല്‍ മാനേജരാണ് മുംബൈയില്‍ നിന്നും ജീവനക്കാര്‍ക്കും ബാങ്ക് ശാഖകള്‍ക്കും സര്‍ക്കുലര്‍ അയച്ചിട്ടുള്ളത്.