സർവകലാശാല പരീക്ഷകൾ ഓൺലൈനായി നടത്തണം; നിരാഹര സമരവുമായി കെ എസ് യു

tdy

സാങ്കേതിക സർവകലാശാല പരീക്ഷകൾ പൂർണ്ണമായും ഓൺലൈനായി നടത്തണമെന്നാവശ്യപ്പെട്ട് നിരാഹാര സമരവുമായി കെ എസ് യു.വിദ്യാർത്ഥി പ്രതിനിധികളെ കാണാൻ വി സി വിസമ്മതിച്ചതിൽ പ്രതിഷേധിച്ചാണ് നിരാഹാരം തുടങ്ങിയത്.വൈസ് ചാൻസലർ ചർച്ചക്ക് തയാറാകുന്നതുവരെ നിരാഹാരം തുടരും.ഇതിനിടെ സാങ്കേതിക സർവകലാശാല ആസ്ഥാനത്തെ വൈസ് ചാൻസലറുടെ ഓഫീസിലേക്ക് തള്ളിക്കയറാൻ ശ്രമിച്ച അഞ്ച് കെ എസ് യു പ്രവർത്തകരെ പൊലീസ് അറസ്റ്റു ചെയ്തു മാറ്റി.