ന​ട​ൻ ബാ​ല​യു​ടെ വീ​ട്ടില്‍ അജ്ഞാതർ അതിക്രമിച്ചു കയറിയ സംഭവം; പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു

ന​ട​ൻ ബാ​ല​യു​ടെ വീ​ട്ടില്‍ അജ്ഞാതർ അതിക്രമിച്ചു കയറിയ സംഭവം; പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു
 

കൊ​ച്ചി: ന​ട​ൻ ബാ​ല​യു​ടെ പാ​ലാ​രി​വ​ട്ട​ത്തെ വീ​ട്ടി​ൽ അജ്ഞാതർ അതിക്രമിച്ചുകയറിയ സംഭവത്തിൽ പാലാരിവട്ടം പോലീസ് അന്വേഷണം ആരംഭിച്ചു. സം​ഭ​വ​ത്തെ​ക്കു​റി​ച്ച് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യി പാ​ലാ​രി​വ​ട്ടം സി​ഐ ജോ​സ​ഫ് സാ​ജ​ൻ അ​റി​യി​ച്ചു.

സി​സി ടി​വി ദൃ​ശ്യ​ങ്ങ​ളി​ൽ​നി​ന്ന് കൊ​ല്ലം സ്വ​ദേ​ശി​യാ​യ ആ​ളെ തി​രി​ച്ച​റി​ഞ്ഞ​താ​യും ഇ​യാ​ളെ ഉ​ട​ൻ ചോ​ദ്യം ചെ​യ്യു​മെ​ന്നും സി​ഐ പ​റ​ഞ്ഞു. കാ​റി​ലെ​ത്തി​യ ര​ണ്ട് പേ​രാ​ണ് ബാ​ല​യു​ടെ വീ​ട്ടി​ലെ​ത്തി ഭീ​ക​രാ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ച്ച​ത്.

ക​ഴി​ഞ്ഞ ദി​വ​സം ബാ​ല കോ​ട്ട​യ​ത്ത് ഒ​രു പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കാ​ൻ പോ​യ​പ്പോ​ഴാ​ണ് ഇ​വ​ർ വീ​ട്ടി​ലെ​ത്തി​യ​ത്. ഭാ​ര്യ എ​ലി​സ​ബ​ത്ത് മാ​ത്ര​മാ​യി​രു​ന്നു വീ​ട്ടി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്.

സം​ഘം വാ​തി​ലി​ൽ ത​ട്ടി ശ​ബ്ദ​മു​ണ്ടാ​ക്കി​യ​തോ​ടെ എ​ലി​സ​ബ​ത്ത് ഭ​യ​ന്ന​താ​യി ബാ​ല പ​റ​ഞ്ഞു.  സ​മീ​പ​ത്തെ വീ​ട്ടി​ലെ ഹെ​ൽ​മ​റ്റ് ഇ​തി​ലൊ​രാ​ൾ കൈ​ക്ക​ലാ​ക്കി​യി​രു​ന്നു. ദി​വ​സ​ങ്ങ​ൾ​ക്കു മു​ന്പ് ബാ​ല​യും എ​ലി​സ​ബ​ത്തും ന​ട​ക്കാ​ൻ ഇ​റ​ങ്ങി​യ​പ്പോ​ൾ ആ​രാ​ധ​ക​നാ​ണെ​ന്ന് പ​റ​ഞ്ഞ് ഇ​വ​രി​ൽ ഒ​രാ​ൾ ബാ​ല​യു​ടെ ഫോ​ട്ടോ എ​ടു​ക്കു​ക​യും കാ​ലി​ൽ വീ​ഴു​ക​യും ചെ​യ്ത​താ​യി ബാ​ല പ​റ​ഞ്ഞു.