പ്രിയങ്ക ഗാർഹിക പീഡനത്തെ തുടർന്ന് ആത്മഹത്യ ചെയ്ത കേസിൽ ഉണ്ണിയുടെ അമ്മയുടെ അറസ്റ്റ് വൈകുന്നു

unn

തിരുവനന്തപുരം: നടൻ ഉണ്ണി പി ദേവിന്റെ ഭാര്യ പ്രിയങ്ക ഗാർഹിക പീഡനത്തെ തുടർന്ന് ആത്മഹത്യ ചെയ്ത കേസിൽ ഉണ്ണിയുടെ അമ്മയുടെ അറസ്റ്റ് വൈകുന്നു. പ്രിയങ്കയുടെ മരണത്തിന് തൊട്ട് മുൻപ് നടന്ന ആക്രമണത്തിൽ ഏറ്റവും കൂടുതൽ പ്രിയങ്കയെ മർദ്ദിച്ചത് 'അമ്മ ശാന്തയാണെന്ന് പ്രിയങ്ക തന്നെ നേരിട്ട് മൊഴി നൽകിയിട്ടുണ്ട്.

അതിനാൽ ശാന്തയുടെ അറസ്റ്റ് വൈകുന്നത് ആശങ്കയുണ്ടാകുന്നുണ്ട്. എന്നാൽ അറസ്റ്റ് വൈകിപ്പിക്കുകയാണെന്ന് പ്രിയങ്കയുടെ കുടുംബം ആരോപിക്കുന്നു. ഇരുവർക്കും എതിരെ കേസ് രജിസ്റ്റർ ചെയ്ത കേസിൽ ഉണ്ണിയെ അറസ്റ്റ് ചെയ്ത തെളിവെടുപ്പ് പൂർത്തിയാക്കിയിരുന്നു.

ഉണ്ണിയുടെ 'അമ്മ ശാന്ത കോവിഡ്  ബാധിതയാണെന്നായിരുന്നു പോലീസ്  വിശദീകരണം. എന്നാൽ കോവിഡ്  നെഗറ്റീവ് ആയ ശേഷമാണ് ഉണ്ണിയുടെ അറസ്റ്റ് നടക്കുന്നത്. ഉണ്ണിക്കും അമ്മ ശാന്തക്കും ഒരേ ദിവസമാണ് കോവിഡ്  പോസിറ്റീവ് ആയത്.