യുപിഎസ് സി പരീക്ഷ; കൊച്ചി മെട്രോ സര്‍വീസ് നാളെ രാവിലെ ഏഴു മണി മുതല്‍

A

കൊച്ചി : നാളെ നടക്കുന്ന യുപിഎസ് സി പരീക്ഷകള്‍ കണക്കിലെടുത്ത് കൊച്ചി മെട്രോ സര്‍വീസ് നാളെ രാവിലെ ഏഴു മണിക്ക് ആരംഭിക്കും. നിലവില്‍ എട്ടുണിക്കായിരുന്നു മെട്രോ സര്‍വീസ് ആരംഭിച്ചിരുന്നത്. 

രാവിലെ 10 വരെ 15 മിനുട്ട് ഇടവേളയിലും 10 മുതല്‍ രാത്രി എട്ടുവരെ അരമണിക്കൂര്‍ ഇടവേളയിലും മെട്രോ സര്‍വീസ് ഉണ്ടാകുമെന്ന് അധികൃതര്‍ അറിയിച്ചു.