ഉ​ത്ര വ​ധ​ക്കേ​സ്; സൂ​ര​ജി​ന്‍റെ ശിക്ഷാ വിധി ഇന്ന്

f

 കൊ​ല്ലം:  ഉ​ത്ര വ​ധ​ക്കേ​സി​ല്‍ പ്ര​തി സൂ​ര​ജി​ന്‍റെ ശി​ക്ഷ ഇ​ന്നു വി​ധി​ക്കും. പ്ര​തി കു​റ്റ​ക്കാ​ര​നാ​ണെ​ന്ന് ക​ഴി​ഞ്ഞ​ദി​വ​സം കൊ​ല്ലം ആ​റാം അ​ഡീ​ഷ​ണ​ൽ സെ​ഷ​ൻ​സ് കോ​ട​തി ക​ണ്ടെ​ത്തി​യി​രു​ന്നു.കൊ​ല്ലം അ​ഡീ​ഷ​ല്‍ സെ​ഷ​ന്‍​സ് കോ​ട​തി ജ​ഡ്ജി എ. ​മ​നോ​ജാ​ണ് ശി​ക്ഷ പ്ര​ഖ്യാ​പി​ക്കു​ക. കൊ​ല​പാ​ത​കം, കൊ​ല​പാ​ത​ക​ശ്ര​മം, തെ​ളി​വു ന​ശി​പ്പി​ക്ക​ല്‍ തു​ട​ങ്ങി പ്രോ ​സി​ക്യൂ​ഷ​ൻ ചു​മ​ത്തി​യ അ​ഞ്ചി​ൽ നാ​ല് കു​റ്റ​ങ്ങ​ളും സം​ശ​യാ​തീ​ത​മാ​യി തെ​ളി​യി​ക്ക​പ്പെ​ട്ടി​രു​ന്നു. ഗൂ​ഢാ​ലോ​ച​ന​യോ​ടെ​യു​ള്ള കൊ​ല​പാ​ത​കം (302), ന​ര​ഹ​ത്യാ​ശ്ര​മം (307), ക​ഠി​ന​മാ​യ ദേ​ഹോ​പ​ദ്ര​വം (326), വ​നം-​വ​ന്യ​ജീ​വി ആ​ക്ട് (115) എ​ന്നി​വ പ്ര​കാ​ര​മാ​ണ് കേ​സ്.

കേ​സി​ൽ സൂ​ര​ജി​ന് വ​ധ​ശി​ക്ഷ ന​ൽ​ക​ണ​മെ​ന്നാ​ണ് പ്രോ​സി​ക്യൂ​ഷ​െൻറ ആ​വ​ശ്യം. കൊ​ല​പാ​ത​ക​ത്തി​ലെ പൈ​ശാ​ചി​ക വ​ശ​ങ്ങ​ൾ​ക്കൊ​പ്പം സു​പ്രീം​കോ​ട​തി ഉ​ത്ത​ര​വു​ക​ളും വ​ധ​ശി​ക്ഷ​യെ സാ​ധൂ​ക​രി​ക്കാ​ൻ ബോ​ധി​പ്പി​ച്ചി​ട്ടു​ണ്ട്. സ​മൂ​ഹ​ത്തി​ന് കൃ​ത്യ​മാ​യ സ​ന്ദേ​ശം ന​ൽ​കു​ന്ന വി​ധി​യാ​യി​രി​ക്ക​ണ​മെ​ന്നും ക​ടു​ത്ത ശി​ക്ഷ ത​ന്നെ ന​ൽ​ക​ണ​മെ​ന്നു​മാ​ണ്​ ആ​വ​ശ്യം.

2020 മേ​യ്‌ ഏ​ഴി​നാണ് ഉ​ത്ര​യെ സ്വ​ന്തം വീ​ട്ടി​ലെ കി​ട​പ്പു​മു​റി​യി​ൽ പാ​മ്പു​ക​ടി​ച്ച് മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടത്. ത​ലേ​ന്ന്, ജ്യൂ​സി​ൽ മ​യ​ക്കു​മ​രു​ന്ന് ക​ല​ർ​ത്തി​ക്കൊ​ടു​ത്ത ശേ​ഷം രാ​ത്രി 11ഓ​ടെ, മൂ​ർ​ഖ​ൻ​പാ​മ്പി​നെ​ക്കൊ​ണ്ട് ക​ടി​പ്പി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യെ​ന്നാ​ണ് അ​ന്വേ​ഷ​ണ​ത്തി​ൽ ക​ണ്ടെ​ത്തി​യ​ത്. മേ​യ് 25നാ​ണ്​ സൂ​ര​ജി​നെ അ​റ​സ്​​റ്റ്​ ചെ​യ്​​ത​ത്. കേ​സി​ലെ മാ​പ്പു​സാ​ക്ഷി​യും പാ​മ്പു​പി​ടി​ത്ത​ക്കാ​ര​നു​മാ​യ ക​ല്ലു​വാ​തു​ക്ക​ൽ ചാ​വ​രു​കാ​വ്‍ സു​രേ​ഷിെൻറ കൈ​യി​ൽ​നി​ന്നാ​ണ്​ സൂ​ര​ജ് പാ​മ്പി​നെ വാ​ങ്ങി​യ​ത്. കൊ​ല്ലം റൂ​റ​ൽ എ​സ്.​പി​യാ​യി​രു​ന്ന എ​സ്. ഹ​രി​ശ​ങ്ക​റിെൻറ നേ​തൃ​ത്വ​ത്തി​ൽ ക്രൈം​ബ്രാ​ഞ്ച് ഡി​വൈ.​എ​സ്.​പി​യാ​യി​രു​ന്ന എ. ​അ​ശോ​ക​നാ​ണ് കേ​സ് അ​ന്വേ​ഷി​ച്ച​ത്.