ഉത്ര വധം: സൂരജ് കുറ്റക്കാരന്‍; വധശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷൻ

uthra murdercase
കൊ​ല്ലം: മനസാക്ഷിയെ ഞെട്ടിച്ച ഉത്രവധക്കേസില്‍  പ്രതിയും ഭർത്താവുമായ സൂരജ് കുറ്റക്കാരനെന്ന്  കോടതി. കൊ​ല്ലം ആ​റാം അ​ഡീ​ഷ​ന​ൽ സെ​ഷ​ൻ​സ് കോ​ട​തി ജഡ്ജി എം. മനോജ് ആ​ണ് ശിക്ഷ വിധിച്ചത്. ഒരു വർഷം നീണ്ട വിചാരണക്ക് ശേഷമാണ് ഏറെ പ്രത്യേകതയുള്ള കേസിൽ കോടതി വിധി പുറപ്പെടുവിച്ചത്.

അ​ഞ്ച​ൽ ഏ​റം വെ​ള്ളാ​ശ്ശേ​രി​യി​ൽ വി​ജ​യ​സേ​ന​ൻ-​മ​ണി​മേ​ഖ​ല ദ​മ്പ​തി​ക​ളു​ടെ മ​ക​ൾ ഉ​ത്ര​യെ (22) സ്വ​ത്ത് ത​ട്ടി​യെ​ടു​ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ ഭ​ർ​ത്താ​വ്‌ സൂ​ര​ജ്‌ മൂ​ർ​ഖ​ൻ പാ​മ്പി​നെ​ക്കൊ​ണ്ട്‌ ക​ടി​പ്പി​ച്ചു​ കൊ​ന്നു​വെ​ന്നാ​ണ് കേ​സ്. കേസിൽ 87 സാക്ഷി മൊഴികളും 288 രേഖകളും 40 തൊണ്ടിമുതലുകളുമാണ് അന്വേഷണ സംഘം കോടതിയിൽ ഹാജരാക്കിയത്. പ്രതിഭാഗം മൂന്നു സാക്ഷികളെ വിസ്തരിക്കുകയും 24 രേഖകളും തൊണ്ടിമുതലായി മൂന്നു സി.ഡികളും ഹാജരാക്കുകയും ചെയ്തു.

2020 മേ​യ്‌ ഏ​ഴി​ന് രാ​വി​ലെ​യാ​ണ് ഉ​ത്ര​യെ സ്വ​ന്തം വീ​ട്ടി​ലെ കി​ട​പ്പു​മു​റി​യി​ൽ മൂ​ർ​ഖ​ൻ പാ​മ്പ്‌ ക​ടി​ച്ച് മ​രി​ച്ച​നി​ല​യി​ൽ ക​ണ്ട​ത്. മു​റി​യി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന മൂ​ർ​ഖ​ൻ പാ​മ്പി​നെ കൊ​ണ്ട്​ ക​ടി​പ്പി​ച്ച് കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നെ​ന്ന്​ അ​ന്വേ​ഷ​ണ​ത്തി​ൽ വ്യ​ക്ത​മാ​യി.

സം​ഭ​വ​ത്തി​നു​മു​മ്പ് അ​ടൂ​ർ പ​റ​ക്കോ​ട്ടു​ള്ള സൂ​ര​ജിന്‍റെ വീ​ട്ടി​ൽ ​വെച്ച്  അ​ണ​ലി​യെ​ക്കൊ​ണ്ട് ഉ​ത്ര​യെ ക​ടു​പ്പി​ച്ചി​രു​ന്നു. അ​തിന്‍റെ ചി​കി​ത്സ​ക്കു​ ശേ​ഷം വി​ശ്ര​മി​ക്കു​മ്പോ​ഴാ​യി​രു​ന്നു മൂ​ർ​ഖ​നെ ഉ​പ​യോ​ഗി​ച്ചു​ള്ള കൊ​ല​പാ​ത​കം. ജീ​വ​നു​ള്ള വ​സ്തു കൊ​ല​പാ​ത​ക​ത്തി​ന് ഉ​പ​യോ​ഗി​​ച്ചെ​ന്ന അ​പൂ​ർ​വ​ത​യും കേ​സി​നു​ണ്ട്.

ഉത്രയെ അണലിയെക്കൊണ്ടും മൂര്‍ഖനെക്കൊണ്ടും കടിപ്പിക്കുന്നതിനുമുന്‍പ് പലതവണ സൂരജ് ഇന്റര്‍നെറ്റില്‍ പാമ്പുകളെക്കുറിച്ച് തിരഞ്ഞതായി പ്രോസിക്യൂഷന്‍ കോടതിയില്‍ വ്യക്തമാക്കി. പാമ്പിന്റെ തലയില്‍ അമര്‍ത്തിപ്പിടിച്ച് വിഷം പുറത്തുവരുത്തിച്ചാണ് കൊലപ്പെടുത്തിയതെന്ന് തെളിയിക്കാന്‍ അ​ന്വേ​ഷ​ണ​സം​ഘം ഡമ്മി പരീക്ഷണം നടത്തിയതിന്റെ തെളിവുകളും കോടതിയില്‍ സ​മ​ർ​പ്പി​ച്ചി​രുന്നു. നി​ർ​ണാ​യ​കമാ​യ മൊ​ഴി ന​ൽ​കി​യ പാ​മ്പു​പി​ടു​ത്ത​ക്കാ​ര​ൻ ചാ​വ​രു​കാ​വ് സു​രേ​ഷി​നെ കേസിൽ മാ​പ്പു​സാ​ക്ഷി​യാ​ക്കി.

വിചാരണയുടെ തുടക്കം മുതൽ താൻ നിരപരാധിയാണെന്ന അവകാശവാദമാണ് പ്രതിയായ സൂ​ര​ജ് കോടതിയിൽ ഉയർത്തിയിരുന്നത്. എന്നാൽ, ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിൽ പ്രതിയുടെ വാദം പൊളിക്കാൻ സാധിച്ചെന്ന് ചൂണ്ടിക്കാട്ടുന്ന പ്രോ​സി​ക്യൂ​ഷ​ൻ, സൂ​ര​ജി​ന് വ​ധ​ശി​ക്ഷ ന​ൽ​ക​ണ​മെ​ന്ന് ആ​വ​ശ്യപ്പെട്ടു.