അവസാന വര്‍ഷ കോളേജ് വിദ്യാര്‍ഥികള്‍ക്ക് വാക്സിനേഷന് സൗകര്യമൊരുക്കും: മന്ത്രി വീണാ ജോര്‍ജ്

veena
 

തിരുവനന്തപുരം: കോളേജുകള്‍ തുറക്കുന്നതിനാല്‍ അവസാന വര്‍ഷ ബിരുദ, ബിരുദാനന്തര വിദ്യാര്‍ഥികള്‍ക്ക് കോവിഡ് വാക്സിനേഷന് സൗകര്യമൊരുക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. 

കേളേജുകളിലെത്തുന്നതിന് മുമ്പായി എല്ലാ വിദ്യാര്‍ഥികളും കോവിഡ് വാക്സിന്‍ ഒരു ഡോസെങ്കിലും എടുക്കേണ്ടതാണ്. രണ്ടാമത്തെ ഡോസ് സ്വീകരിക്കുവാന്‍ കാലാവധി ആയിട്ടുള്ളവര്‍ രണ്ടാമത്തെ ഡോസ് വാക്സിനും സ്വീകരിക്കണമെന്നും മന്ത്രി നിര്‍ദേശിച്ചു. 

വിദ്യാര്‍ഥികള്‍ക്ക് വാക്സിന്‍ ലഭിക്കുന്നതിനായി തൊട്ടടുത്തുള്ള ആരോഗ്യ പ്രവര്‍ത്തകരുമായോ ആശ പ്രവര്‍ത്തകരുമായോ ബന്ധപ്പെടണമെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.


സ​ര്‍​ക്കാ​ര്‍ വാ​ക്‌​സി​നേ​ഷ​ന്‍ കേ​ന്ദ്ര​ങ്ങ​ളി​ല്‍ നി​ന്നും വാ​ക്‌​സി​ന്‍ സൗ​ജ​ന്യ​മാ​യി ല​ഭ്യ​മാ​ണ്. തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ല്‍ നി​ന്നും സ​ര്‍​ക്കാ​ര്‍ നി​ശ്ച​യി​ച്ചി​ട്ടു​ള്ള നി​ര​ക്കി​ല്‍ കോ​വി​ഡ് വാ​ക്‌​സി​ന്‍ ല​ഭി​ക്കു​ന്ന​താ​ണ്. ഇ​പ്പോ​ള്‍ ന​ല്‍​കി​ക്കൊ​ണ്ടി​രി​ക്കു​ന്ന ര​ണ്ട് വാ​ക്‌​സി​നു​ക​ളാ​യ കോ​വി​ഷീ​ല്‍​ഡും കോ​വാ​ക്‌​സി​നും കോ​വി​ഡി​നെ പ്ര​തി​രോ​ധി​ക്കാ​ന്‍ ഒ​രു പോ​ലെ സു​ര​ക്ഷി​ത​വും ഫ​ല​പ്ര​ദ​വു​മാ​ണെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.