സംസ്ഥാനത്ത് വാക്സിനേഷന്‍ ഒന്നരക്കോടി കടന്നു;​ 18 വയസിന് മുകളില്‍ പകുതിയിലധികം പേര്‍ക്ക് ആദ്യ ഡോസ് നല്‍കി

vaccine

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് 18 വ​യ​സി​ന് മു​ക​ളി​ലു​ള്ള പ​കു​തി​യി​ല​ധി​കം പേ​ര്‍​ക്ക് ആ​ദ്യ ഡോ​സ് കോ​വി​ഡ്-19 വാ​ക്‌​സി​ന്‍ ന​ല്‍​കി​യ​താ​യി ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ര്‍​ജ്. സം​സ്ഥാ​ന​ത്ത് ഇ​തു​വ​രെ ഒ​ന്നും ര​ണ്ടും ഡോ​സ് ചേ​ര്‍​ത്ത് ആ​കെ 1,66,89,600 പേ​ര്‍​ക്കാ​ണ് വാ​ക്‌​സി​ന്‍ ന​ല്‍​കി​യ​ത്. അ​തി​ല്‍ 1,20,10,450 പേ​ര്‍​ക്ക് ഒ​ന്നാം ഡോ​സ് വാ​ക്‌​സി​നും 46,79,150 പേ​ര്‍​ക്ക് ര​ണ്ടാം ഡോ​സ് വാ​ക്‌​സി​നു​മാ​ണ് ന​ല്‍​കി​യ​ത്.

രാ​ജ്യ​ത്താ​കെ 18 വ​യ​സി​ന് മു​ക​ളി​ലു​ള്ള​വ​ര്‍​ക്കാ​ണ് വാ​ക്‌​സി​ന്‍ ന​ല്‍​കു​ന്ന​ത്. അ​ത​നു​സ​രി​ച്ച്‌ 18 വ​യ​സി​ന് മു​ക​ളി​ലു​ള്ള​വ​രു​ടെ ജ​ന​സം​ഖ്യ​യി​ല്‍ 50.04 ശ​ത​മാ​നം പേ​ര്‍​ക്ക് ഒ​ന്നാം ഡോ​സും 19.5 ശ​ത​മാ​നം പേ​ര്‍​ക്ക് ര​ണ്ടാം ഡോ​സും ന​ല്‍​കി​യി​ട്ടു​ണ്ട്.

2011ലെ ​സെ​ന്‍​സ​സ് അ​നു​സ​രി​ച്ച്‌ ആ​കെ ജ​ന​സം​ഖ്യ​യു​ടെ 35.95 ശ​ത​മാ​നം പേ​ര്‍​ക്ക് ഒ​ന്നാം ഡോ​സും 14 ശ​ത​മാ​നം പേ​ര്‍​ക്ക് ര​ണ്ടാം ഡോ​സും ന​ല്‍​കി​യി​ട്ടു​ണ്ട്. കൂ​ടു​ത​ല്‍ വാ​ക്‌​സി​ന്‍ എ​ത്തു​ന്ന മു​റ​യ്ക്ക് പ​ര​മാ​വ​ധി പേ​ര്‍​ക്ക് വാ​ക്‌​സി​ന്‍ ന​ല്‍​കാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് ആ​രോ​ഗ്യ വ​കു​പ്പെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി. സ്തീ​ക​ളാ​ണ് വാ​ക്‌​സി​ന്‍ സ്വീ​ക​രി​ച്ച​വ​രി​ല്‍ മു​ന്നി​ലു​ള്ള​ത്. 86,70,691 സ്ത്രീ​ക​ളും, 80,16,121 പു​രു​ഷ​ന്‍​മാ​രു​മാ​ണ് വാ​ക്‌​സി​നെ​ടു​ത്ത​ത്. 18 വ​യ​സി​നും 44 വ​യ​സി​നും ഇ​ട​യ്ക്ക് പ്രാ​യ​മു​ള്ള 39,84,992 പേ​ര്‍​ക്കും 45 വ​യ​സി​നും 60 വ​യ​സി​നും ഇ​ട​യ്ക്ക് പ്രാ​യ​മു​ള്ള 58,13,498 പേ​ര്‍​ക്കും 60 വ​യ​സി​ന് മു​ക​ളി​ലു​ള്ള 68,91,110 പേ​ര്‍​ക്കും വാ​ക്‌​സി​ന്‍ ന​ല്‍​കി​യി​ട്ടു​ണ്ട്.

എ​റ​ണാ​കു​ളം ജി​ല്ല​യാ​ണ് ഏ​റ്റ​വു​മ​ധി​കം പേ​ര്‍​ക്ക് വാ​ക്‌​സി​ന്‍ ന​ല്‍​കി​യ​ത്. തൊ​ട്ടു​പി​ന്നി​ല്‍ തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യാ​ണ്.