കോ​ഴി​ക്കോ​ട്ട് മ​ല​യോ​ര മേ​ഖ​ല​യി​ൽ ശ​ക്ത​മാ​യ മ​ഴ; വഴിക്കടവിലെ താൽക്കാലിക നടപ്പാലം ഒലിച്ചുപോയി

google news
Vazhikkadavu footbridge washes away due to heavy rains
 

കോ​ഴി​ക്കോ​ട്: മ​ല​യോ​ര മേ​ഖ​ല​യി​ൽ ശ​ക്ത​മാ​യ മ​ഴ. ക​ഴി​ഞ്ഞ ര​ണ്ട് മ​ണി​ക്കൂ​റാ​യി ശ​ക്ത​മാ​യ മ​ഴ തു​ട​രു​ക​യാ​ണ്. തി​രു​വ​ന്പാ​ടി, കു​റ്റ്യാ​ടി തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ലും ശ​ക്ത​മാ​യ മ​ഴ അ​നു​ഭ​വ​പ്പെ​ടു​ന്നു​ണ്ട്.

തിരുവമ്പാടി പുന്നക്കൽ വഴിക്കടവിലെ താ​ല്‍​ക്കാ​ലി​ക പാ​ലം ഒ​ലി​ച്ചു​പോ​യി. ഇ​വി​ടെ​യു​ണ്ടാ​യി​രു​ന്ന പാ​ലം നേ​ര​ത്തെ മ​ഴ​വെ​ള്ള​പാ​ച്ചി​ലി​ൽ ത​ക​ർ​ന്നി​രു​ന്നു. ഇ​തേ​തു​ട​ർ​ന്നാ​ണ് താ​ത്കാ​ലി​ക ന​ട​പ്പാ​ലം നാ​ട്ടു​കാ​ർ നി​ർ​മി​ച്ച​ത്.
  
തിങ്കളാഴ്ച മൂന്നുമണിയോടെയാണു സംഭവം. മലയോരത്ത് കനത്ത മഴ പെയ്തതിനെ തുടർന്ന് പൊയിലിങ്ങാ പുഴയിലെ ജലനിരപ്പ് ഉയരുകയും മലവെള്ളപ്പാച്ചിലിൽ എത്തിയ തടിക്കഷണങ്ങളും മറ്റു പല മാലിന്യങ്ങളും നടപ്പാലത്തിൽ തങ്ങിനിൽക്കുകയും ചെയ്തതിനെ തുടർന്നാണ് ഒഴുക്ക് ശക്തമായപ്പോൾ നടപ്പാലം ഒലിച്ചു പോയത്. ഇതിന്റെ വിഡിയോ പുറത്തുവന്നിട്ടുണ്ട്.


പാലത്തിന്റെ നിർമാണം നടക്കുന്നതിനാൽ പുന്നക്കൽനിന്ന് വഴിക്കടവിൽ എത്തി ഈ നടപ്പാലം കടന്നായിരുന്നു ആളുകൾ ബസ് കയറി തിരുവമ്പാടിക്കും കോഴിക്കോടിനും പൊയ്ക്കൊണ്ടിരുന്നത്. എന്നാൽ താൽക്കാലിക പാലം ഒലിച്ചു പോയതിനാൽ പുഴ കടക്കാൻ മാർഗം ഇല്ലാതായിരിക്കുകയാണ്. പാലത്തിന്റെ നിർമാണം പുരോഗമിക്കുന്നുണ്ടെങ്കിലും മഴക്കാലം ആരംഭിക്കുന്നതിനു മുമ്പ് നിർമാണം പൂർത്തീകരിക്കാൻ സാധ്യതയില്ല. അതിനാൽ പുന്നക്കൽ ഭാഗത്തേക്കുള്ള വാഹനങ്ങൾ കൂടരഞ്ഞി വഴിയും പുല്ലൂരാംപാറ വഴിയും പോകേണ്ട അവസ്ഥയിലാണ്.

ശക്തമായ കാറ്റും മഴയുമാണ് പ്രദേശത്ത് തുടരുന്നത്. ഉച്ചയ്ക്ക് ശേഷമാണ് ശക്തമായ മഴയാരംഭിച്ചത്. തിരുവമ്പാടി, കൂടരഞ്ഞി, മുക്കം തുടങ്ങിയ മേഖലകളിലാണ് ശക്തമായ മഴ പെയ്തത്. 

ശക്തമായ മലവെള്ളപ്പാച്ചിലിലാണ് പാലം ഒഴുകിപ്പോയത്. മേഖലയിൽ ശക്തമായ മഴ തുടരുകയാണ്.

Tags