നിയമസഭാ സ്പീക്കർ ആയി തിരഞ്ഞെടുത്ത രാജേഷിനെ അഭിനന്ദിച്ചു പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ

vd

തിരുവനന്തപുരം: 23 -ആമത് നിയമസഭാ സ്പീക്കർ ആയി തിരഞ്ഞെടുത്ത രാജേഷിനെ അഭിനന്ദിച്ചു പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സഭയ്ക്ക് പുറത്ത് രാഷ്ട്രീയം പറയുമെന്ന് സ്‌പീക്കറുടെ പ്രസ്താവന തങ്ങളെ കുറച്ചു വേദനിപ്പിച്ചതായും അദ്ദേഹം പറഞ്ഞു.

അത്തരമൊരു പ്രഖ്യാപനം ഈ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ട ഒരാളിൽ നിന്നും ഉണ്ടായിട്ടില്ല. സഭയ്ക്ക് പുറത്ത് രാഷ്ട്രീയം പറഞ്ഞാൽ പ്രതിപക്ഷമെന്ന്  നിലയ്ക്ക് തങ്ങൾക്ക് മറുപടി നൽകേണ്ടി വരും. അത് സംഘർഷത്തിന് കാരണമാകും. നിയമസഭയിൽ വരുമ്പോൾ ഞങ്ങൾക്ക് അത് ഒളിച്ചു കളിക്കാൻ അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. അത് കൊണ്ട് അതെല്ലാം ഒഴിവാക്കാൻ കഴിയണമെന്നും അദ്ദേഹം പറഞ്ഞു.

നിയമനിർമ്മാണത്തിലും മറ്റ്  നടപടിക്രമങ്ങളും മറ്റ് സംസ്ഥാനങ്ങൾക്ക് മാതൃകയായ സഭയുടെ നാഥൻ ആയിട്ടാണ് തങ്ങളെ തിരഞ്ഞെടുത്തത്. പത്ത് വർഷത്തിലെ ഇന്ത്യൻ പാർലമെന്റ് പരിചയം സഹായകരമാകും. ജനാധിപത്യത്തെ കൂടുതൽ മനോഹരമാക്കാൻ ചാരുത നൽകുന്ന ഒന്നാണ് പ്രതിപക്ഷ പ്രവർത്തനം.