ഭ​ക്ഷ്യ സു​ര​ക്ഷാ വ​കു​പ്പ് ഒരാഴ്ചയ്ക്കിടെ പരിശോധന നടത്തിയത് 2551 സ്ഥാപനങ്ങളില്‍; 102 എ​ണ്ണം അ​ട​പ്പി​ച്ചു

veena
 

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന വ്യാ​പ​ക​മാ​യി ഒ​രാ​ഴ്ച​യ്ക്കി​ടെ 2551 സ്ഥാ​പ​ന​ങ്ങ​ളി​ൽ ഭ​ക്ഷ്യ സു​ര​ക്ഷാ വ​കു​പ്പ് പ്ര​ത്യേ​ക പ​രി​ശോ​ധ​ന ന​ട​ത്തി​യ​താ​യി ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ർ​ജ്. വൃ​ത്തി​ഹീ​ന​മാ​യി പ്ര​വ​ർ​ത്തി​ച്ച​തും ലൈ​സ​ൻ​സ് ഇ​ല്ലാ​തി​രു​ന്ന​തു​മാ​യ 102 സ്ഥാ​പ​ന​ങ്ങ​ൾ അ​ട​പ്പി​ച്ചു. 564 സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് നോ​ട്ടീ​സ് ന​ൽ​കി. പ​രി​ശോ​ധ​ന ശ​ക്ത​മാ​യി തു​ട​രു​ന്ന​താ​ണെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

 
ജനുവരി 9 മുതല്‍ 15 വരെ നടത്തിയ പരിശോധനകള്‍, പ്രവര്‍ത്തനം നിര്‍ത്തിവയ്പ്പിച്ചത്, നോട്ടീസ് നല്‍കിയത് എന്നിവ യഥാക്രമം


 

ജനുവരി 09 , 461 , 24 , 119
ജനുവരി 10 , 491 , 29 , 119
ജനുവരി 11 , 461 , 16 , 98
ജനുവരി 12 , 484 , 11 , 85
ജനുവരി 13 , 333 , 11 , 86
ജനുവരി 14 , 123 , 06 , 24
ജനുവരി 15 , 198 , 05 , 33
ആകെ , 2551 , 102 , 564