വിജിലൻസ് അന്വേഷണം: സാമ്പത്തിക ക്രമക്കേട് കണ്ടെത്തിയാൽ പൊതുപ്രവർത്തനം അവസാനിപ്പിക്കുമെന്ന് കെ സുധാകരൻ

ac

തിരുവനന്തപുരം:  വിജിലൻസ് കേസില്‍ പരാതിക്കാരനെതിരെ രൂക്ഷ വിമർശനവുമായി കെപിസിസി പ്രസിഡണ്ട് കെ സുധാകരൻ. താല്‍ക്കാലിക ഡ്രൈവറാണ് പരാതി നല്‍കിയത്. അയാള്‍ തന്നെ ചതിക്കാൻ ശ്രമിച്ചിരുന്നു. കേസ് രാഷ്‌ട്രീയലക്ഷ്യം വച്ചുള്ളതാണ്. പരാതിയിൻമേല്‍ അന്വേഷണം നടത്താവുന്നതാണെന്നും സുധാകരൻ ആരോപിച്ചു.

പരാതിക്കാരന്‍ വിശ്വാസയോഗ്യനായ ആളല്ല. ഗള്‍ഫില്‍ നിന്ന് ഒരാളോടും ഡിസിസി ഓഫീസ് നിര്‍മ്മാണത്തിന് പിരിവെടുത്തിട്ടില്ലെന്നും  കേസ് രാഷ്ട്രീലക്ഷ്യം വച്ചുള്ളതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു