ബിജെപി ദേശിയ നേതാവ് എപി അബ്ദുള്ളകുട്ടിയുടെ വീട്ടിൽ വിജിലൻസ് റെയ്ഡ്

abdulla

കണ്ണൂർ: ബിജെപി ദേശിയ നേതാവ് എപി അബ്ദുള്ള കുട്ടിയുടെ വീട്ടിൽ വിജിലൻസ് റെയ്ഡ്. കണ്ണൂർ പള്ളിക്കുന്നിലെ വീട്ടിലാണ് റെയ്ഡ് നടത്തുന്നത്. കണ്ണൂർ കോട്ടയിൽ നടത്തിയ പദ്ധതിയിൽ ക്രമക്കേടെന്ന്  പരാതിയിലാണ് അന്വേഷണം. ഒരു കോടി രൂപയിൽ അധികം സംസ്ഥാന ഖജനാവിൽ നിന്നും ചിലവാക്കിയെന്നും പണം ദുരുപയോഗം ചെയ്യതെന്നും  ആരോപണം.

ഡിവൈഎസ് പി ബാബു പെരിങ്ങോത്തിന്റെ നേതൃത്വത്തിലാണ് റെയ്ഡ്.2016 -ൽ കണ്ണൂർ എംഎൽഎ ആയിരുന്ന കാലത്തായിരുന്നു പദ്ധതി നടപ്പാക്കിയത്. യുഡിഎഫ് സർക്കാർ അധികാരമൊഴിയുന്നതിന് ദിവസങ്ങൾക്ക് മുൻപായിരുന്നു തിരക്ക് പിടിച്ച് പദ്ധതി കൊണ്ടുവന്നത്.