സാമ്പത്തിക ഇടപാട്; എഡിജിപി ശ്രീജിത്തിനെതിരായ ആരോപണത്തിൽ തുടരന്വേഷണം നടത്താൻ വിജിലൻസ് കോടതിയുടെ ഉത്തരവ്
Thu, 16 Mar 2023

മൂവാറ്റുപുഴ: എഡിജിപി ശ്രീജിത്ത് ആറു അക്കൗണ്ടുകള്‍ വഴി സാമ്പത്തിക ഇടപാട് നടത്തിയെന്ന ആരോപണത്തിൽ തുടരന്വേഷണം നടത്താൻ വിജിലൻസ് കോടതിയുടെ ഉത്തരവ്. ശ്രീജിത്തിനെതിരെ ഒൻപത് ആരോപണങ്ങളിലാണ് അന്വേഷണം നടത്താൻ മൂവാറ്റുപ്പുഴ വിജിലൻസ് കോടതി ഉത്തരവിട്ടത്.
ശ്രീജിത്തിനെതിരായ ഭൂരിഭാഗം ആരോപണങ്ങളിലും കഴമ്പില്ലെന്നായിരുന്നു വിജിലൻസിന്‍റെ അന്വേഷണ റിപ്പോർട്ട്. എട്ട് ആരോപണങ്ങളിൽ തിരുവനന്തപുരം വിജിലൻസ് സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ യൂണിറ്റ് നൽകിയ റിപ്പോർട്ട് കോടതി അംഗീകരിച്ചു. 6 അക്കൗണ്ടുകള്‍ വഴി ശ്രീജിത്ത് നിരവധി പണമിടപാടു നടത്തിയെന്ന ആരോപണത്തിൽ തുടരന്വേഷണം വേണമെന്നാണ് കോടതി ഉത്തരവിട്ടത്. ഇക്കാര്യത്തിൽ വിശദമായ അന്വേഷണം നടത്തിയിട്ടില്ലെന്ന ചൂണ്ടക്കാട്ടിയാണ് കോടതി തുടരന്വേഷണത്തിന് ഉത്തരവിട്ടത്.