തെളിവുകള്‍ പുറത്തു വിടണമെന്ന വിജേഷിന്റെ വെല്ലുവിളി ഏറ്റെടുക്കുന്നു; സ്വപ്‌ന സുരേഷ്

swapna suresh

ബെംഗളൂരു: ആരോപണങ്ങളില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ്. തന്നെ കണ്ട കാര്യവും മുപ്പത് കോടി വാഗ്ദാനം ചെയ്തതും വിജേഷ് പിള്ള സമ്മതിച്ചിരിക്കുകയാണെന്നും ആരോപണങ്ങള്‍ തെളിയിക്കാനുള്ള തെളിവുകള്‍ പുറത്തു വിടണമെന്ന വിജേഷിന്റെ വെല്ലുവിളി ഏറ്റെടുക്കുന്നുവെന്നും സ്വപ്‌ന ഫെയ്‌സ്ബുക്കില്‍ കുറിച്ചു.  

വിജേഷ് പിള്ളക്ക് എതിരെ നിയമ നടപടി സ്വീകരിക്കും. തെളിവുകള്‍ ഏജന്‍സികള്‍ക്ക് ഇതിനകം കൈമാറിയിട്ടുണ്ട്. ഉടന്‍ കോടതിയിലും ഹാജരാക്കും. എം വി ഗോവിന്ദന്‍ നിയമ നടപടി സ്വീകരിച്ചാലും നേരിടുമെന്നും അവര്‍ ഫേസ്ബുക്കില്‍ കുറിച്ചു.