കോവിഡ് നിയന്ത്രണ ലംഘനം; സംസ്ഥാനത്ത് ഇന്ന് 4098 പേർക്ക് എതിരെ കേസെടുത്തു

check

തിരുവനന്തപുരം: കോവിഡ്  നിയന്ത്രണ ലംഘനം നടത്തിയതിന് സംസ്ഥാനത്ത് ഇന്ന് 4098  പേർക്ക് എതിരെ കേസെടുത്തു. ഇന്ന് 1615  പേരാണ് അറസ്റ്റിലായത്. 2751  വാഹനങ്ങൾ ഇന്ന് പിടിച്ചെടുത്തു.മാസ്ക് ധരിക്കാത്തതിന് 8188  കേസുകൾ ഇന്ന് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തു. ക്വാറന്റീൻ ലംഘനത്തിന് 67  കേസുകളാണ് റിപ്പോർട്ട് ചെയ്തത്.

അതേ  സമയം സംസ്ഥാനത്ത്  ഇന്ന് 24,166 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 4212, തിരുവനന്തപുരം 3210, എറണാകുളം 2779, പാലക്കാട് 2592, കൊല്ലം 2111, തൃശൂര്‍ 1938, ആലപ്പുഴ 1591, കോഴിക്കോട് 1521, കണ്ണൂര്‍ 1023, കോട്ടയം 919, പത്തനംതിട്ട 800, കാസര്‍ഗോഡ് 584, ഇടുക്കി 571, വയനാട് 315 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.