സ്ത്രീ​ക​ൾ​ക്കെ​തി​രേ​യു​ള്ള അ​ക്ര​മം; ഗവർണർ ആരിഫ് ഖാൻ ഇന്ന് ഉപവാസമിരിക്കും

as

തി​രു​വ​ന​ന്ത​പു​രം: സ്ത്രീ​ക​ൾ​ക്ക് എ​തി​രെ​യു​ള്ള അ​ക്ര​മ​ങ്ങ​ൾ​ക്ക് എ​തി​രേ​യും സ്ത്രീ ​സു​ര​ക്ഷി​ത കേ​ര​ള​ത്തി​നും സ്ത്രീ​ധ നി​രോ​ധ​ന​ത്തി​നു​മാ​യി ഗ​വ​ർ​ണ​ർ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ൻ ഇന്ന്  ഉ​പ​വ​സി​ക്കും.രാവിലെ 8 മുതല്‍ വൈകിട്ട് ആറ് മണിവരെയാണ് ഉപവാസം.രാവിലെ എട്ട് മണിക്ക് രാജ്ഭവനിൽ ഗവർണർ ഉപവാസം തുടങ്ങും വൈകിട്ട് നാലരയ്ക്ക് അദ്ദേഹം ഗാന്ധി ഭവനിൽ എത്തും. ആറ് മണിക്ക് പ്രാർഥനയോടെ ഉപവാസം അവസാനിപ്പിക്കാനാണ് നിശ്ചയിച്ചിരിക്കുന്നത്.

വിവിധ ഗാന്ധിയന്‍ സംഘടനകളുടെ ഉപവാസത്തിന് ഐക്യദാര്‍ഢ്യമായാണ് ഉപവാസം. വീടുകളിലും ഗാന്ധിഭവനിലുമാണ് ഇന്ന് ഉപവാസ സമരം നടക്കുക. കേരളത്തിൽ ഇത്തരമൊരു ഉപവാസം ഏറ്റെടുക്കുന്ന ആദ്യ ഗവർണറാണ് ആരിഫ് മുഹമ്മദ് ഖാൻ.