മുതിർന്ന മാധ്യമപ്രവർത്തകൻ വി പി രാമചന്ദ്രൻ അന്തരിച്ചു

vp ramachandran passed away
 


കൊച്ചി: മുതിർന്ന മാധ്യമപ്രവർത്തകനും മാതൃഭൂമി മുൻ എഡിറ്ററുമായ വിപി രാമചന്ദ്രൻ (98) അന്തരിച്ചു. കൊച്ചി കാക്കനാട്ടെ വീട്ടിൽ വെച്ചായിരുന്നു അന്ത്യം. കേരള പ്രസ് അക്കാദമി മുൻ ചെയർമാനായിരുന്നു.


ഇന്ത്യയിലും വിദേശത്തുമായി അര നൂറ്റാണ്ടിലേറെ നീണ്ടതായിരുന്നു വിപിആറിന്‍റെ മാധ്യമപ്രവർത്തനം. യുഎൻഐ, പിടിഐ, മാതൃഭൂമി പത്രത്തിലും പ്രവർത്തിച്ചിട്ടുണ്ട്. സ്വദേശാഭിമാനി കേസരി പുരസ്കാരവും നേടിയിട്ടുണ്ട്.

1924ൽ തൃശൂരിലെ വടക്കാഞ്ചേരിയിൽ ജനിച്ച വി.പി രാമചന്ദ്രൻ പി.ടി.ഐ.യുടെ ടെലിപ്രിന്റർ ഓപ്പറേറായി മാധ്യമ രംഗത്തെത്തി. 1964 ൽ യു.എൻ.ഐയുടെ ഡൽഹി ബ്യൂറോ ചീഫ് ആയി. യു.എൻ.ഐ. ഡപ്യൂട്ടി ജനറൽ മാനേജർ ആയും പ്രവർത്തിച്ചു. സമാചാർ ഭാരതി എന്ന വാർത്താ ഏജൻസിയുടെ റാഞ്ചി ലേഖകനായും പ്രവർത്തിച്ചിട്ടുണ്ട്.