അങ്കണ്‍വാടി , ആശാ ജീവനക്കാരുടെ വേതനം വര്‍ധിപ്പിച്ചു

തിരുവനന്തപുരം: സംസ്ഥാനത്തെ അങ്കണ്‍വാടി , ആശാ ജീവനക്കാരുടെ വേതനം വര്‍ധിപ്പിച്ചതായി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.1000 രൂപ വരെയാണ് വര്‍ധിപ്പിച്ചത്.ഡിസംബര്‍ മുതല്‍ വര്‍ധനവ് പ്രാബല്യത്തില്‍ വരുമെന്നും അദ്ധേഹം പറഞ്ഞു.പത്ത് വര്‍ഷത്തില്‍ കൂടുതല്‍ സേവന കാലാവധിയുള്ള അങ്കണ്‍വാടി വര്‍ക്കര്‍മാര്‍ക്കും ഹെല്‍പര്‍മാര്‍ക്കുമാണ് 1000 രൂപ വര്‍ധിപ്പിച്ചത്.മറ്റുള്ളവര്‍ക്ക് 500 രൂപയാണ് വര്‍ധനവ്.62852 പേര്‍ക്കാണ് വേതന വര്‍ധനവ് ലഭിക്കുക.
ഇതില്‍ 32989 പേര്‍ വര്‍ക്കര്‍മാരാണ്.ആശാവര്‍ക്കര്‍മാരുടെ വേതനത്തിലും 1000 രൂപ വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചു.26125 പേര്‍ക്കാണ് നേട്ടം ഉണ്ടാവുക. ഈ രണ്ട് വര്‍ധനവും ഡിസംബര്‍ മുതല്‍ പ്രാബല്യത്തില്‍ വരുമെന്നും ധനമന്ത്രി പറഞ്ഞു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു