വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ വീണ്ടും സമരത്തിലേക്ക്

v

പാലക്കാട്:വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ വീണ്ടും സമരത്തിലേക്ക്. ഇന്ന് മുതല്‍ അട്ടപ്പള്ളത്തെ വീടിനുമുന്നില്‍ നിരാഹാരമിരിക്കും. അന്വേഷണം അട്ടിമറിക്കാന്‍ ശ്രമിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്നാണ് ആവശ്യം.അന്വേഷണ ഉദ്യോഗസ്ഥരായിരുന്ന എം ജെ സോജൻ, ചോക്കോ എന്നിവര്‍ക്കെരെ നടപടിയെടുക്കും വരെ സമരരംഗത്തുണ്ടാവുമെന്ന് അവര്‍ പറയുന്നു.

അതേസമയം വാളയാര്‍ പെണ്‍കുട്ടികളുടെ മരണത്തില്‍ അന്വേഷണത്തില്‍ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ജില്ലാ പൊലീസ് മേധാവിക്കും കുട്ടികളുടെ അമ്മ നേരത്തെ പരാതി നല്‍കിയിരുന്നു. നിലവില്‍ സിബിഐ ആണ് കേസ് അന്വേഷിക്കുന്നത്.