മുന്നറിയിപ്പ്; വരുന്നത് തീവ്ര മഴയും ഇടിമിന്നലും

kerala
തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ അടുത്ത 48 മണിക്കൂറിനുള്ളില്‍ ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യത. സംസ്ഥാനത്ത് അടുത്ത ദിവസങ്ങളില്‍ ഇടിമിന്നലോട് കൂടിയ അതിശക്തമായ മഴ പെയ്യും. ഇന്ന് മുതല്‍ ബുധനാഴ്ച വരെ 10 ജില്ലകളില്‍ മഴ മുന്നറിയിപ്പുണ്ട്. ഇന്നും നാളെയും 10 ജില്ലകളില്‍ യെല്ലോ അലേര്‍ട്ടും ആറ് ജില്ലകളില്‍ തിങ്കള്‍, ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ ഓറഞ്ച് അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
നിലവില്‍ കേരള-കര്‍ണാടക-ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് തടസമില്ല. എന്നാല്‍ 40-50 കിലോമീറ്റര്‍ വേഗതയില്‍ വരെ കാറ്റിന് സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ക്ക് മുന്നറിയിപ്പുണ്ട്. മഴയ്ക്ക് പുറമേ ഇടിമിന്നല്‍ മുന്നറിയിപ്പും സംസ്ഥാനത്തിന് ലഭിച്ചിട്ടുണ്ട്. ഉച്ചക്ക് 2 മുതല്‍ രാത്രി 10 വരെയുള്ള സമയത്തായിരിക്കും അപകടകരമായ രീതിയില്‍ ഇടിമിന്നലിന് സാധ്യത.