×

വിലവർധനക്കെതിരേ നടത്തിയ മഹിള കോണ്‍ഗ്രസ് മാര്‍ച്ചിന് നേരെ ജലപീരങ്കി പ്രയോഗം: ജെബി മേത്തർ എം.പിക്ക് പരിക്ക്

google news
Sb
തിരുവനന്തപുരം :വില വർധനയില്‍ പ്രതിഷേധിച്ച്‌ കാലിക്കലങ്ങളുമായി മഹിളകോണ്‍ഗ്രസ് പ്രവർത്തകർ നടത്തിയ നിയമസഭ മാർച്ചില്‍ ജെബി മേത്തർ എംപിക്ക് പരിക്ക്. എംപിയെ ആശുപത്രിയിലേക്ക് മാറ്റി. മറ്റ് മൂന്ന് പ്രവർത്തകർക്കും പരിക്കേറ്റിട്ടുണ്ട്. മാർച്ചിന് നേർക്ക് പൊലീസ് ജലപീരങ്കി പ്രയോഗിച്ചിരുന്നു. ഇന്ന് രാവിലെയാണ് വിലവർധനയില്‍ പ്രതിഷേധിച്ച്‌ കാലിക്കലങ്ങളുമായി മഹിളാ കോണ്‍ഗ്രസ് പ്രവർത്തകർ മാർച്ച്‌ നടത്തിയത്. 
   
മഹിള കോണ്‍ഗ്രസ് സംസ്ഥാന കമ്മറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച പ്രതിഷേധം പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ഉദ്ഘാടനം ചെയ്തു. സർക്കാർ സംസ്ഥാനത്തെ മുച്ചൂടും മുടിപ്പിച്ചുവെന്ന് വിഡി സതീശൻ പറഞ്ഞു. അരിവില വർദ്ധനയും കാലിയായ സപ്ലൈകോ മാവേലി സ്റ്റോറുകളും ജനജീവിതം ദുസ്സഹമാക്കിയെന്ന് ജെബി മേത്തർ എം പി പറഞ്ഞു. കാലിക്കലങ്ങള്‍ റോഡില്‍ എറിഞ്ഞ് പൊട്ടിച്ചും മഹിളാ കോണ്‍ഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ചു.