ജലനിരപ്പ് ഉയർന്നു; പെരിങ്ങൽക്കുത്ത് ഡാം തുറക്കുന്നു, ജാ​ഗ്രതാ നിർദേശം

zas

തൃശൂർ :  പെരിങ്ങല്‍ക്കുത്ത് ഡാമിലെ ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്ന സാഹചര്യത്തില്‍ ഡാമിന്റെ ഷട്ടറുകള്‍ തുറക്കുന്നു. ഇന്ന് രാവിലെ 11 മണി മുതല്‍ ഡാമിന്റെ ഒരു ഷട്ടര്‍ തുറന്ന് 200 ക്യുമെക്‌സ് ജലം ഒഴുക്കിവിടും. ചാലക്കുടി പുഴയിലേക്കാണ് വെള്ളം ഒഴുക്കിവിടുക. പുഴയിലെ ജലനിരപ്പ് ഉയരുമെന്നതിനാല്‍ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് തൃശൂര്‍ കളക്ടര്‍ മുന്നറിയിപ്പു നല്‍കി.

പെരിങ്ങല്‍ക്കുത്ത് ഡാമിന്റെ വൃഷ്ടി പ്രദേശങ്ങളില്‍ മഴ തുടര്‍ച്ചയായി പെയ്യുകയാണ്. കൂടാതെ തൂണക്കടവ് ഡാമില്‍ നിന്നും ഷട്ടറുകള്‍ തുറന്ന് അധികജലം തുറന്നുവിട്ടതോടെയാണ് പൊരിങ്ങല്‍ക്കുത്ത് ഡാമിലെ ജലനിരപ്പ് റെഡ് അലര്‍ട്ട് ലെവലില്‍ എത്തിയത്. തുടര്‍ന്നാണ് ഡാം തുറക്കാന്‍ തീരുമാനമായത്.