ജലനിരപ്പ് ഉയരുന്നു; ഇടുക്കിയിലെ ജലനിരപ്പ് 2399.70 അടിയായി

yy
ഇടുക്കി; ഇടുക്കി ഡാമിൽ ജലനിരപ്പ് ഉയരുന്നു. നിലവിൽ 2399.70 അടിയാണ് ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ്. വൃഷ്ടി പ്രദേശത്ത് പെയ്ത മഴയിൽ ഡാമിലേക്കുള്ള നീരൊഴുക്ക് ശക്തമായി. മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പിലും വർധനയുണ്ട്. ജലനിരപ്പ് 140.90 അടിയായി. മുല്ലപ്പെരിയാറിൽ നിന്ന് തമിഴ്നാട് കൊണ്ടുപോകുന്ന വെള്ളത്തിന്റെ അളവ് കുറച്ചു.

അതേസമയം മു​​ല്ല​​പ്പെ​​രി​​യാ​​ർ അണക്കെട്ടിലെ ജ​​ല​​നി​​ര​​പ്പ് കുറഞ്ഞു. രാവിലെ ആറിന് രേഖപ്പെടുത്തിയത് പ്രകാരം 140.80 അടിയാണ് നിലവിലെ ജലനിരപ്പ്. വൃഷ്ടിപ്രദേശത്ത് നിന്ന് സെക്കൻഡിൽ 2790 ഘനയടി ജലമാണ് അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്നത്.

സെക്കൻഡിൽ 3415 ഘനയടി ജലമാണ് അണക്കെട്ടിൽ നിന്ന് പുറത്തേക്ക് ഒഴുകുന്നത്. വൈഗ അണക്കെട്ടിലേക്ക് സെക്കൻഡിൽ 2337.92 ഘനയടി ജലമാണ് തമിഴ്നാട് കൊണ്ടു പോകുന്നത്. മുല്ലപ്പെരിയാറിന്‍റെ സ്പിൽവേ ഷട്ടർ വഴി ഇടുക്കി അണക്കെട്ടിലേക്ക് സെക്കൻഡിൽ 1077.08 ഘനയടി ജലമാണ് ഒഴുക്കുന്നത്.