പുകവലിക്കുന്നതിനിടെ തീ മുണ്ടിലേയ്ക്ക് വീണ് ആളിപ്പടര്‍ന്നു; പൊള്ളലേറ്റ ഗൃഹനാഥന്‍ മരിച്ചു

died

തൃശൂര്‍: പുകവലിക്കുന്നതിനിടെ തീ മുണ്ടിലേയ്ക്ക് വീണ് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ഗൃഹനാഥന്‍ മരിച്ചു. പുത്തൂര്‍ ഐനിക്കല്‍ ലൂയിസ് (65) ആണ് മരിച്ചത്. തൃശ്ശൂര്‍ പെരിങ്ങോട്ടുകരയില്‍ ചൊവ്വാഴ്ച ഉച്ചയോടെയാണ് സംഭവം.

വീടിന് മുന്‍വശത്തുനിന്ന് പുകവലിക്കുന്നതിനിടെ തീ അബദ്ധത്തില്‍ മുണ്ടില്‍ വീഴുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ ലൂയിസിനെ തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ചികിത്സയിലിരിക്കെ ഇന്ന് പുലര്‍ച്ചെയാണ് മരണം സംഭവിച്ചത്. സംസ്‌കാരം ഇന്നു വൈകീട്ട് അഞ്ചരയ്ക്ക് പുത്തന്‍പീടിക സെന്റ് ആന്റണീസ് പള്ളിയില്‍ നടക്കും.