കിടപ്പുരോഗിയായ ഭര്‍ത്താവിന്റെ കഴുത്ത് മുറിച്ച ശേഷം ഭാര്യ ജീവനൊടുക്കി

wife died

ഇടുക്കി: കിടപ്പുരോഗിയായ ഭര്‍ത്താവിന്റെ കഴുത്തു മുറിച്ച ശേഷം ഭാര്യ ജീവനൊടുക്കി. കുളപ്പുറത്ത് സുകുമാരന്റെ ഭാര്യ മിനിയാണ് മരിച്ചത്. ഇടുക്കി കുളമാവ് കരിപ്പിലങ്ങാടിലാണ് സംഭവം.

അല്‍ഷിമേഴ്സ് രോഗിയായ സുകുമാരന്‍ കഴിഞ്ഞ മൂന്നു വര്‍ഷമായി കിടപ്പിലായിരുന്നു. കഴുത്തില്‍ ഗുരുതരമായി മുറിവേറ്റ ഭര്‍ത്താവിന്റെ നില ഗുരുതരമാണ്.