വയനാട്ടില്‍ ഭാര്യയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി; ഭര്‍ത്താവ് പൊലീസില്‍ കീഴടങ്ങി
കല്‍പ്പറ്റ: വയനാട്ടില്‍ ഭര്‍ത്താവ് ഭാര്യയെ കഴുത്ത് ഞെരിച്ച് കൊന്നു. വെണ്ണിയോട് കുളവയലിലെ അനിഷയാണ് കൊല്ലപ്പെട്ടത്.മുകേഷ് ആണ് ഭാര്യ അനിഷയെ (34) കൊലപ്പെടുത്തിയത്.
കുടുംബ വഴക്കിനെ തുടര്‍ന്ന് മുകേഷ് ഭാര്യയെ കഴുത്ത് ഞെരിച്ച് കൊല്ലുകയായിരുന്നു.മര്‍ദ്ദനത്തിന് ശേഷമാണ് കൊലപാതകമെന്നാണ് പൊലീസ് പറയുന്നത്. ഇന്നലെ രാത്രി 10 മണിയോടെ ആയിരുന്നു സംഭവം.
കൊലപാതക ശേഷം പ്രതി വിവരം ഫോണിലൂടെ പൊലീസിനെ അറിയിക്കുകയായിരുന്നു. കമ്പളക്കാട് പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തു.2022ലാണ് ഇരുവരുടേയും വിവാഹം കഴിയുന്നത്. എന്താണ് ഇത്തരത്തിലുള്ള പ്രകോപനത്തിന് കാരണമെന്ന് വ്യക്തമല്ല. മുകേഷിനെ പൊലീസ് ചോദ്യം ചെയ്ത് വരികയാണ്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads- ൽ Join ചെയ്യാം