×

ഇത്തവണ സീറ്റ് നൽകിയില്ലെങ്കിൽ ഒറ്റക്ക് മത്സരിക്കും: ഐ.എൻ.ടി.യു.സി

google news
Sb

തിരുവനന്തപുരം: കോണ്‍ഗ്രസസിന് മുന്നറിയിപ്പുമായി തൊഴിലാളി സംഘടനയായ ഐഎൻടിയുസി. ഇത്തവണ സീറ്റ് ഇല്ലെങ്കില്‍ തനിച്ചു മത്സരിക്കുമെന്ന് ഐഎൻടിയുസി മുന്നറിയിപ്പ് നല്‍കി. ആലപ്പുഴ സീറ്റില്‍ കെ സി വേണുഗോപാല്‍ മത്സരിക്കുന്നില്ലെങ്കില്‍ ഐഎൻടിയുസിക്ക് നല്‍കണം. പാർലമെന്റില്‍ ഒരക്ഷരം മിണ്ടാൻ കോണ്‍ഗ്രസ്‌ പ്രതിനിധികള്‍ക്ക് കഴിയുന്നില്ല. അത്രമാത്രം തൊഴിലാളികളെ മറന്നു പോകുന്ന നിലപാട് സ്വീകരിക്കാൻ കോണ്‍ഗ്രസസിന് എങ്ങനെ കഴിയുന്നു. കൊല്ലത്ത് എൻ കെ പ്രേമചന്ദ്രന് സീറ്റ് കൊടുക്കുന്നതിനെതിരെയും വിമർശനമുയർന്നു. ആർഎസ്പിക്ക് യുഡിഎഫിനെ സഹായിക്കാൻ കഴിയുന്ന എത്ര വോട്ട് സംസ്ഥാനത്തുണ്ടെന്നും ഐഎൻടിയുസി ചോദിച്ചു.

 

അന്വേഷണം വാർത്തകൾ വാട്ട്സപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

Tags