×

സ്വദേശീയ സ്റ്റാര്‍ട്ടപ്പുകളെ പിന്തുണയ്ക്കാന്‍ ഭാരത് ടെക് ട്രയംഫ് സംരംഭവുമായി വിന്‍സോ

google news
.
 കൊച്ചി: ഇന്ത്യയിലെ ഏറ്റവും വലിയ പ്രാദേശിക സംവേദനാത്മക വിനോദ പ്ലാറ്റ്‌ഫോമായ വിന്‍സോ, ഇന്ത്യയില്‍ നിര്‍മിച്ച ഗെയിമുകളുടെയും അനുബന്ധ സാങ്കേതിക വിദ്യകളുടെയും കയറ്റുമതി വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിട്ട്  ഭാരത് ടെക് ട്രയംഫ് എന്ന പേരില്‍ പുതിയ സംരംഭം പ്രഖ്യാപിച്ചു. ഇന്ത്യയില്‍ 175 ദശലക്ഷത്തിലധികം ഉപയോക്താക്കളുള്ള പ്ലാറ്റ്‌ഫോമാണ്  വിന്‍സോ. ആഗോള പ്ലാറ്റ്‌ഫോം, എഫ്ഡിഐയിലേക്കുള്ള പ്രവേശനം എന്നിവ പോലുള്ള വളര്‍ച്ചയ്ക്ക് നിര്‍ണായകമായ വിഭവങ്ങള്‍ നല്‍കി, സ്വദേശീയ സ്റ്റാര്‍ട്ടപ്പുകളെ പരിപോഷിപ്പിക്കുന്നതിലായിരിക്കും ഈ സംരംഭം ശ്രദ്ധ കേന്ദ്രീകരിക്കുക. ഇന്ത്യയില്‍ അതിവേഗം വളരുന്ന സംവേദനാത്മക വിനോദമേഖലയിലെ മെയ്ഡ് ഇന്‍ ഇന്ത്യ പ്രോഗ്രാമിന്റെ വിജയവും, പ്രധാനമന്ത്രി മോദിയുടെ വോക്കല്‍ ഫോര്‍ ലോക്കല്‍ എന്ന തത്വവും അടിസ്ഥാനമാക്കിയാണ് വിന്‍സോ ഈ സംരംഭത്തിന് തുടക്കം കുറിക്കുന്നത്.

 സംരംഭത്തിന്റെ ഭാഗമായി സോഷ്യല്‍ ഗെയിമിങിനും സൈബര്‍ സുരക്ഷയ്ക്കുമായി ആഴത്തിലുള്ള സാങ്കേതികവിദ്യയിലെ ഗവേഷണത്തെ വിന്‍സോ പിന്തുണക്കും. കൂടാതെ അടിസ്ഥാന സൗകര്യങ്ങള്‍, വിവിധ ഗവേഷണ മേഖലകളിലെ സഹകരണ അവസരങ്ങള്‍, ഫണ്ടിങ് അവസരങ്ങള്‍, റിയല്‍-വേള്‍ഡ് ഡേറ്റയിലേക്കും സാഹചര്യങ്ങളിലേക്കും പ്രവേശനം തുടങ്ങിയ അവശ്യ ഘടകങ്ങളും വിന്‍സോ നല്‍കും. ഇത് പങ്കാളികള്‍ക്ക് ഹൈ-സ്പീഡ് കമ്പ്യൂട്ടിങ് സേവനങ്ങളും, വലിയ തോതിലുള്ള പ്രവര്‍ത്തനത്തിനായി അള്‍ട്രാ-ലോ-ലേറ്റന്‍സി റിയല്‍-ടൈം ഗെയിം എഞ്ചിനുകളിലേക്കും പ്രവേശനം നല്‍കും. പ്രാദേശിക സ്റ്റാര്‍ട്ടപ്പുകള്‍, ആഗോള ഗെയിമിങ് കമ്മ്യൂണിറ്റി, അക്കാദമിക് സ്ഥാപനങ്ങള്‍ എന്നിവയ്ക്കിടയില്‍ പങ്കാളിത്തവും അറിവ് പങ്കിടലും ഇത് സുഗമമാക്കുകയും ചെയ്യും.

 ഇന്ത്യന്‍ ഗെയിം ഡെവലപ്പര്‍മാര്‍ക്ക് വിന്‍സോ ഭാരത് ടെക് ട്രയംഫിനുള്ള അപേക്ഷകള്‍ https://bharattech.winzogames.com വഴി ഇപ്പോള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കാം. അവസാന തീയതി 2024 ജനുവരി 24.

 

Tags