കല്ലടയാറ്റില്‍ യുവതിയും രണ്ട് കുട്ടികളും മരിച്ച നിലയില്‍

drowned

കൊല്ലം: പുനലൂര്‍ കല്ലടയാറ്റില്‍ യുവതിയേയും രണ്ടു കുട്ടികളേയും മരിച്ചനിലയില്‍ കണ്ടെത്തി. അമ്മയും മക്കളുമാണ് മരിച്ചതെന്നാണ് പ്രാഥമിക നിഗമനം.

എന്നാല്‍ ഇവരെ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല. ആറ്റില്‍ കുട്ടികളുടെ മൃതദേഹം കണ്ട നാട്ടുകാര്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം പുനലൂര്‍ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു.