യുവതിയെ ട്രെയിനില്‍ ആക്രമിച്ച സംഭവം: കുറ്റപത്രം സമര്‍പ്പിച്ചു

train lady abuse

തിരുവനന്തപുരം: പുനലൂര്‍ പാസഞ്ചര്‍ ട്രെയിനില്‍ യുവതിയെ ആക്രമിച്ച്‌ ആഭരണങ്ങള്‍ കവര്‍ന്ന കേസില്‍ റെയില്‍വേ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു. കേസില്‍ ആലപ്പുഴ നൂറനാട് ഉളവക്കാട് സ്വദേശിയായ ബാബുക്കുട്ടനാണ് ഒന്നാം പ്രതി. ആകെ അഞ്ച് പ്രതികളാണ് കേസിലുള്ളത്. കൊലപാതകശ്രമം, കവര്‍ച്ച, തെളിവ് നശിപ്പിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തത്. യുവതിയുടെ സ്വര്‍ണ്ണാഭരണങ്ങള്‍ വില്‍ക്കാനും ബാബുകുട്ടനെ ഒളിവില്‍ കഴിയാനും സഹായിച്ച പ്രദീപ്, മുത്തു, സുരേഷ്, അച്ചു എന്നിവരാണ് മറ്റ് പ്രതികള്‍. അതേസമയം, ആക്രമണത്തെ തുടര്‍ന്ന ട്രെയിനില്‍ നിന്ന് എടുത്ത് ചാടിയ യുവതിയുടെ തലക്ക് പരിക്കേറ്റിരുന്നു.