റബർ തോട്ടത്തിൽ യുവതി പൊള്ളലേറ്റ് മരിച്ച നിലയിൽ

dead body
 

കോഴിക്കോട്: ബാലുശ്ശേരി തലയാട് റബര്‍ തോട്ടത്തില്‍ യുവതി പൊള്ളലേറ്റ് മരിച്ച നിലയില്‍. നരിക്കുനി പുല്ലാളൂര്‍ അസീസിന്റെ ഭാര്യ സലീനയാണ് മരിച്ചത്. 
തലയാട് സെന്റ് ജോര്‍ജ് പള്ളിക്ക് സമീപമുള്ള റബര്‍ തോട്ടത്തിലാണ് കത്തിക്കരിഞ്ഞ നിലയില്‍ സലീനയുടെ മൃതദേഹം കണ്ടെത്തിയത്. 

കഴിഞ്ഞ ദിവസം രാത്രി മൃതദേഹം കണ്ടെത്തിയിരുന്നെങ്കിലും മരിച്ചത് സലീനയാണെന്ന് തിങ്കളാഴ്ചയാണ് തിരിച്ചറിഞ്ഞത്. പള്ളിപ്പെരുന്നാളിന് എത്തിയവരാണ് യുവതിയെ തീ പടരുന്ന നിലയില്‍ കണ്ടത്. ഓടിയെത്തുമ്പോഴേക്കും ശരീരം പൂര്‍ണമായി കത്തിയമര്‍ന്നിരുന്നു.

സലീന കഴിഞ്ഞ ദിവസം വീട്ടില്‍നിന്ന് ഇറങ്ങിയതാണെന്നാണ് പോലീസ് പറയുന്നത്. പോലീസ് സ്ഥലത്തെത്തി നടപടികള്‍ പൂര്‍ത്തിയാക്കി. സംഭവത്തില്‍ അന്വേഷണം തുടരുകയാണ്.