കൊല്ലത്ത് ഭര്‍തൃ ഗൃഹത്തില്‍ യുവതി മരിച്ച സംഭവം : ഭര്‍ത്തൃമാതാവിനെതിരെ കേസ്

women died

കൊല്ലം : കൊല്ലത്ത് ഭര്‍തൃ ഗൃഹത്തില്‍ ആത്മഹത്യക്കു ശ്രമിച്ച ഇരുപത്തിരണ്ടുകാരി മരിച്ചു. സംഭവത്തില്‍ ഭര്‍ത്തൃമാതാവിനെതിരെ കേസെടുത്തു. ഭര്‍ത്തൃമാതാവിന്റെ പീഡനത്തെ തുടര്‍ന്നാണ് ആത്മഹത്യയെന്നാരോപിച്ച് യുവതിയുടെ ബന്ധുക്കള്‍ രംഗത്തെത്തിയിരുന്നു. 
കൊല്ലം കന്നിമേല്‍ച്ചേരി പുളിഞ്ചിക്കല്‍വീട്ടില്‍ സതീഷിന്റെ ഭാര്യ അനുജയാണ് ജൂണ്‍ 30-നു രാത്രി ആത്മഹത്യക്ക് ശ്രമിച്ചത്. രാത്രി ജോലി കഴിഞ്ഞെത്തിയ സതീഷും അനുജയും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. ഇതേ തുടര്‍ന്ന് അനുജ മുറിയില്‍ക്കയറി വാതിലടച്ച ശേഷം തൂങ്ങുകയായിരുന്നു. ശനിയാഴ്ച പുലര്‍ച്ചെ ഒന്നരയോടെയായിരുന്നു മരണം സംഭവിച്ചത്.