ഒറ്റപ്പാലം സ്വദേശിയായ യുവതി കോഴിക്കോട് സ്വകാര്യ ഹോട്ടലില്‍ തൂങ്ങിമരിച്ച നിലയില്‍

hanging
 


പാലക്കാട്: പാലക്കാട് ഒറ്റപ്പാലം സ്വദേശിയായ യുവതിയെ കോഴിക്കോട് സ്വകാര്യ ഹോട്ടലില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പത്തിരിപ്പാല സ്വദേശി റംഷീനയെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. 

കഴിഞ്ഞ ദിവസം ചികിത്സാ ആവശ്യങ്ങൾക്കായി ഭർത്താവിനൊപ്പം കോഴിക്കോടെത്തിയാണ് ഇവർ ഹോട്ടലില്‍ മുറിയെടുത്തത്. രാവിലെ ഭക്ഷണം വാങ്ങാന്‍ ഭർത്താവ് പുറത്തുപോയ സമയത്ത് തൂങ്ങി മരിക്കുകയായിരുന്നുവെന്നാണ് മൊഴി. ഇന്‍ക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. 

സംഭവത്തില്‍ ടൗൺ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.