കൊച്ചിയിൽ കോൺക്രീറ്റ് ബീം ഇടിഞ്ഞ് വീണ് തൊഴിലാളിക്ക് ദാരുണാന്ത്യം

zzz
കൊച്ചി:കൊച്ചിയിൽ കോൺക്രീറ്റ് ബീം ഇടിഞ്ഞ് വീണ് തൊഴിലാളിക്ക് ദാരുണാന്ത്യം .കൊച്ചി പനമ്പള്ളി നഗർ വിദ്യാനഗർ കോളനിയിലാണ് സംഭവമുണ്ടായത്. ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. നിർമാണത്തിലിരുന്ന 12 നിലക്കെട്ടിടത്തിന്‍റെ ഏറ്റവും മുകളിലെ നിലയിലാണ് അപകടമുണ്ടായത്. 

മുകളിൽ നിന്ന് നിർമാണത്തിലിരുന്ന ബീം അടക്കമുള്ളവ തൊഴിലാളികൾക്ക് മുകളിലേക്ക് ഇടിഞ്ഞു വീഴുകയായിരുന്നു. ബീം വീഴുമ്പോൾ നാല് തൊഴിലാളികൾ ഓടി മാറിയതിനാൽ രക്ഷപ്പെട്ടു. എന്നാൽ ഒരാൾക്ക് രക്ഷപ്പെടാനായില്ല. ഇദ്ദേഹം തൂണിന് മുകളിൽ തൂങ്ങിക്കിടക്കവേ തന്നെ മരിച്ചുവെന്നാണ് ദൃക്സാക്ഷികൾ വ്യക്തമാക്കുന്നത്.മൃതദേഹം പുറത്തെടുക്കാനുള്ള ഊർജിത പ്രവർത്തനങ്ങൾ കൊച്ചിയിൽ തുടരുകയാണ്.