മെഡിക്കൽ,എഞ്ചിനീയറിംഗ് ബിരുദ കോഴ്‌സുകളിലേക്ക് പ്രവേശനത്തിന് ഇന്ന് മുതൽ അപേക്ഷിക്കാം

exam

തിരുവനന്തപുരം: മെഡിക്കൽ,എഞ്ചിനീയറിംഗ് ബിരുദ കോഴ്‌സുകളിലേക്ക് പ്രവേശനത്തിന് ഇന്ന് മുതൽ അപേക്ഷിക്കാം. പ്രവേശന പരീക്ഷ കമ്മീഷണറുടെ വെബ്‌സൈറ്റിൽ കൂടിയാണ് അപേക്ഷിക്കേണ്ടത്. 21 -ആം  തീയതി അഞ്ചുമണി വരെ അപേക്ഷിക്കാം.

മെഡിക്കൽ,അനുബന്ധ കോഴ്സുകളിൽ പ്രവേശനം ലഭിക്കാൻ നീറ്റ്  യു ജി പരീക്ഷയിൽ യോഗ്യത നേടണം. എഞ്ചിനീയറിംഗ്,ഫാർമസി പ്രവേശനം,പ്രവേശന പരീക്ഷ കമ്മിഷണർ നടത്തുന്ന പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും.