ട്രെയിനിലെ ശുചിമുറിയില്‍ കയറി കഴുത്ത് മുറിച്ച് യുവാവ്

dead
 

തൃ​ശൂ​ർ: ട്രെ​യി​നി​ലെ ശു​ചി​മു​റി​യി​ല്‍ ക​യ​റി ക​ഴു​ത്ത് മു​റി​ച്ച് ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മി​ച്ച് യു​വാ​വ്. ത​മി​ഴ്നാ​ട് തി​രു​വാ​രൂ​ര്‍ സ്വ​ദേ​ശി ആ​ര്‍. പ്ര​വീ​ണാ​ണ് ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മി​ച്ച​ത്. ചെ​ന്നൈ-​മം​ഗ​ലാ​പു​രം ട്രെ​യി​നി​ലാ​ണ് ആ​ത്മ​ഹ​ത്യാ​ശ്ര​മം ന​ട​ന്ന​ത്.

പ്ര​വീ​ണി​നെ തൃ​ശൂ​ര്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. പാ​ല​ക്കാ​ടി​നും ഒ​റ്റ​പ്പാ​ല​ത്തി​നും ഇ​ട​യി​ലാ​ണ് യു​വാ​വ് ആ​ത്മ​ഹ​ത്യാ​ശ്ര​മം ന​ട​ത്തി​യ​ത്. തി​രു​പ്പൂ​രി​ല്‍ നി​ന്ന് കോ​ഴി​ക്കോ​ട്ടേ​ക്കാ​ണ് ഇ​യാ​ള്‍ ടി​ക്ക​റ്റ് എ​ടു​ത്തി​രു​ന്ന​ത്. ര​ക്ത​ത്തി​ൽ കു​ളി​ച്ച നി​ല​യി​ലാ​ണ് യു​വാ​വി​നെ ക​ണ്ടെ​ത്തി​യ​ത്.
 
 
പ്രവീണിന്റെ കഴുത്തിൽ ഗുരുതരമായി പരുക്കേറ്റിട്ടുണ്ടെന്നാണ് പൊലീസ് നൽകുന്ന വിവരം. ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നൽകിയ ശേഷം യുവാവിനെ തൃശൂർ മെഡിക്കൽ കോളജിലേക്ക് മാറ്റുകയായിരുന്നു. ആരോഗ്യനില ഗുരുതരമായതിനാൽ പൊലീസിന് മൊഴിയെടുക്കാനായിട്ടില്ല.