തി​രു​വ​ന​ന്ത​പു​ര​ത്ത് ബൈ​ക്ക് അ​പ​ക​ടത്തിൽ യു​വാ​വിന് ദാരുണാന്ത്യം

fxf

തി​രു​വ​ന​ന്ത​പു​രം:തി​രു​വ​ന​ന്ത​പു​ര​ത്ത് ബൈ​ക്ക് അ​പ​ക​ടത്തിൽ യു​വാ​വിന് ദാരുണാന്ത്യം.ന​രു​വാ​മൂ​ട് മു​ക്കം​പാ​ല​മൂ​ട് അ​മ്മാ​നി​മ​ല സ്വ​ദേ​ശി ശ​ര​ത്ത് (18) ആ​ണ് മ​രി​ച്ച​ത്.വ്യാ​ഴാ​ഴ്ച രാ​ത്രി 11 ന് താ​ന്നി​വി​ള​യി​ലാ​യി​രു​ന്നു അ​പ​ക​ടം.

ശ​ര​ത്തും ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന സു​ഹൃ​ത്ത് വി​നീ​ഷും (19) സ​ഞ്ച​രി​ച്ചി​രു​ന്ന ബൈ​ക്ക് ഇ​ട​റോ​ഡി​ൽ​നി​ന്ന് പ്ര​ധാ​ന റോ​ഡി​ലേ​ക്ക് വ​രു​ന്ന​തി​നി​ടെ ടെ​മ്പോ​യു​മാ​യി ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.ശ​ര​ത്തി​നെ ഉ​ട​ൻ​ത​ന്നെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. വി​നീ​ഷ് പ​രി​ക്കു​ക​ളോ​ടെ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്