ബന്ധുക്കൾക്കൊപ്പം പുഴയിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു

google news
drowned
 

കല്ലടിക്കോട്: പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു. വാലിക്കോട് വലുള്ളി കരിമ്പന്റെ മകന്‍ ദിനേഷ് ബാബു (31) ആണ് മരിച്ചത്. കെട്ടിട നിര്‍മാണ തൊഴിലാളിയാണ്. 

ഞായറാഴ്ച്ച രാത്രി 8.30-നാണ് സംഭവം. തുപ്പനാട് പുഴയുടെ ഒലിപ്പാറ കടവില്‍ ബന്ധുക്കൾക്കൊപ്പം കുളിക്കാനിറങ്ങിയതായിരുന്നു. ബന്ധുക്കളും ദിനേഷും രണ്ട് ഭാഗങ്ങളിലായാണ് ഇറങ്ങിയത്. മറ്റുള്ളവര്‍ കുളികഴിഞ്ഞു വീടെത്തി ഏറെ നേരമായിട്ടും ദിനേഷിനെ കാണാതായതോടെയാണ് അന്വേഷണം ആരംഭിച്ചത്.

കരയില്‍ വസ്ത്രങ്ങള്‍ കണ്ടതോടെ വെള്ളത്തില്‍ നടത്തിയ തിരച്ചിലിനിടയില്‍ വെള്ളത്തിൽ മുങ്ങിയനിലയിൽ ദിനേഷിനെ കണ്ടെത്തി. ഉടന്‍ പാലക്കാട് ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. 

Tags