വടകരയിൽ കടലിൽ മീൻ പിടിക്കാനിറങ്ങിയ യുവാവിനെ തിരയിൽപ്പെട്ട് കാണാതായി

drown
 

കോഴിക്കോട്: വടകര പുറങ്കര കടപ്പുറത്ത് തിരയിൽപ്പെട്ട് യുവാവിനെ കാണാതായി. വലിയകത്ത് ഫൈസലിന്റെ മകൻ 22 വയസുകാരനായ ഫൈജാസിനെയാണ് കാണാതായത്.   

വൈകീട്ട് ആറരയോടെയാണ് അപകടമുണ്ടായത്. ഒഞ്ചിയം സ്തൂപത്തിന് സമീപമുള്ള ഭാഗത്താണ് സംഭവം.  ഫൈജാസിനായി തെരച്ചിൽ അപ്പോൾ തന്നെ തുടങ്ങിയെങ്കിലും കണ്ടെത്താനായില്ല.

മത്സ്യത്തൊഴിലാളികളും കോസ്റ്റ് ഗാർഡും മത്സ്യത്തൊഴിലാളികളും തെരച്ചിൽ തുടരുകയാണ്.