യുവകവി ബിജു കാഞ്ഞങ്ങാട് അന്തരിച്ചു

poet biju kanjajad

കാസര്‍കോട് : യുവകവിയും ചിത്രകാരനുമായ ബിജു കാഞ്ഞങ്ങാട് അന്തരിച്ചു. 49 വയസായിരുന്നു. ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് അന്ത്യം.

2005 ല്‍ സാഹിത്യ അക്കാദമിയുടെ ദേശീയ കവി സമ്മേളനത്തില്‍ മലയാളത്തെ പ്രതിനിധാനം ചെയ്തു. തൊട്ടുമുമ്പ് മഞ്ഞയിലയോട്, അഴിച്ചുകെട്ട്, ജൂണ്‍, ഉച്ചമഴയില്‍, വെള്ളിമൂങ്ങ, പുലിയുടെ ഭാഗത്താണ് ഞാനിപ്പോഴുള്ളത്, കവിത മറ്റൊരു ഭാഷയാണ് തുടങ്ങിയവയാണ് കൃതികള്‍. നിരവധി പുരസ്‌ക്കാരങ്ങളും അദ്ദേഹം നേടിയിട്ടുണ്ട്. കാസര്‍കോട് മാവുങ്കാല്‍ രാംനഗര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ അധ്യാപകനാണ്.