×

യുവ വൈദികൻ സിറിൽ തോമസ് കുറ്റിക്കൽ നിര്യാതനായി

google news
Sb
കണ്ണൂര്‍: യുവ വൈദികൻ ഫാദർ സിറിൽ തോമസ് കുറ്റിക്കൽ (37) നിര്യാതനായി. കപ്പൂച്ചിൻ സഭയുടെ കണ്ണൂർ പാവനാത്മ പ്രൊവിൻസിലെ വൈദികനായിരുന്നു. നിലമ്പൂർ മണിമൂളി സ്വദേശിയാണ്. 2015 നവംബർ 14ന് മാനന്തവാടി രൂപത ബിഷപ്പ് മാർ ജോസ് പൊരുന്നേടത്തിൽ നിന്നും വൈദിക പട്ടം സ്വീകരിച്ചു. ബംഗ്ലാദേശിലും കുവൈത്തിലും ഉത്തരേന്ത്യയിലും മിഷണറിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.
   
മൃതദേഹം ബുധനാഴ്ച ഉച്ചവരെ കോഴിക്കോട് കുണ്ടായിത്തോട് സെന്‍റ് ആൻ്റണീസ് ആശ്രമ ദേവാലയത്തിൽ പൊതുദർശനത്തിന് വയ്ക്കും. ഉച്ചയ്ക്ക് ശേഷം കപ്പുച്ചിൻ സഭയുടെ കണ്ണൂർ ഇരിട്ടി പട്ടാരത്തുള്ള വിമലഗിരി ആശ്രമത്തിലേക്ക് കൊണ്ടുപോകുകയും വ്യാഴാഴ്ച (18ന്) രാവിലെ 10 മണിക്ക് സംസ്കാര ശുശ്രൂഷകൾ നടത്തുകയും ചെയ്യും. മണിമൂളി കുറ്റിക്കൽ തോമസിൻ്റെയും മോഹിനിയുടെയും മകനാണ്. സഹോദരൻ അഗസ്റ്റിൻ തോമസ്, സഹോദര ഭാര്യ എലിസബത്ത് അഗസ്റ്റിൻ.
 
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
    

Tags