കാട്ടാനയുടെ ആക്രമണത്തില്‍ യുവതിക്ക് ദാരുണാന്ത്യം

/k

ഇടുക്കി; ശാന്തമ്പാറ തലക്കുളത്ത് കാട്ടാനയുടെ ആക്രമണത്തില്‍ തോട്ടം തൊഴിലാളിയായ യുവതിക്ക് ദാരുണാന്ത്യം . കോരംപാറ സ്വദേശിനി വിമല ചിരഞ്ജീവിയാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ കുറേ നാളുകളായി തലക്കുളത്ത് എസ്റ്റേറ്റ് പരിസരത്ത് കാട്ടാന ശല്യംരൂക്ഷമായിരുന്നു.

ഇന്ന് ഉച്ചയോടെയാണ് സംഭവമുണ്ടായത്. ഏലം തോട്ടത്തില്‍ മറ്റ് തൊഴിലാളികള്‍ക്കൊപ്പം ജോലി ചെയ്യുകയായിരുന്നു വിമല. കനത്ത മഞ്ഞുവീഴ്ചയില്‍ കാട്ടാന വരുന്നത് കണ്ടില്ലെന്ന് കൂടെയുണ്ടായിരുന്നവര്‍ പറഞ്ഞു.